കവിതാസമാഹാരം പ്രകാശനം
Wednesday 21 May 2025 12:39 AM IST
അമ്പലപ്പുഴ: ഷാജി ജനാർദനന്റെ കവിതാസമാഹാരം ഭസ്മാന്തം ജൂൺ 1ന് വൈകുന്നേരം 3 ന് കളർകോട് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കുരീപ്പുഴ ശ്രീകുമാർ പ്രകാശനം ചെയ്യും.ഡോ.നെടുമുടി ഹരികുമാർ അദ്ധ്യക്ഷത വഹിക്കും. ചിക്കൂസ് ശിവൻ പുസ്തകം ഏറ്റുവാങ്ങും.എസ്.ഡി കോളേജ് മലയാള വിഭാഗം മേധാവി ഡോ.എസ്.അജയകുമാർ പുസ്തകം പരിചയപ്പെടുത്തും. സംസ്ഥാന യുവജന കമ്മിഷൻ അംഗം അഡ്വ.ആർ.രാഹുൽ, കൺസ്യൂമർ ഫെഡ് ഡയറക്ടർ എ. ഓമനക്കുട്ടൻ തുടങ്ങിയവർ സംസാരിക്കും.ഷാജി ജനാർദനന്റെ പ്രഥമ കവിതാസമാഹാരമാണ് ഭസ്മാന്തം.ആലപ്പുഴ കുതിരപ്പന്തി ഉദയാ റീഡിംഗ് റൂം ആന്റ് ലൈബ്രറിയാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.