മയക്കുമരുന്ന് കടത്തിയ കേസിലെ കൂട്ടുപ്രതി പിടിയിൽ

Wednesday 21 May 2025 3:46 AM IST

കുളത്തൂർ: എം.ഡി.എം.എയുമായി ബൈക്കിലെത്തിയ പ്രതികളെ ബൈക്ക് തടഞ്ഞ് പിടികൂടുന്നതിനിടെ ഓടി രക്ഷപ്പെട്ട കൂട്ടുപ്രതിയെ കഴക്കൂട്ടം പൊലീസ് അറസ്റ്റ്ചെയ്തു. കണിയാപുരം ഷിഹാൻ നിവാസിൽ ഷിഹാനെ (24)യാണ് കഴക്കൂട്ടം പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ മാർച്ച് 27ന് ദേശീയപാതയിൽ വാഹനപരിശോധനയ്ക്കിടെ കഴക്കൂട്ടം ഭാഗത്ത് നിന്ന് ചാക്ക ഭാഗത്തേക്ക് അമിത വേഗതയിലെത്തിയ ബൈക്ക് കഴക്കൂട്ടം പൊലീസിന്റെ നേതൃത്വത്തിൽ തടഞ്ഞു നിറുത്തി പരിശോധിക്കുന്നതിനിടെയാണ് കൂടെയുണ്ടായിരുന്ന ഷിഹാൻ ഓടി രക്ഷപ്പെട്ടത്. അന്ന് അറസ്റ്റിലായ ഷാനിന്റെ പക്കൽ നിന്ന് 2.85ഗ്രാം എം.ഡി.എം.എ പിടികൂടിയിരുന്നു.