കുടുംബ സംഗമവും വാർഷികവും
Wednesday 21 May 2025 1:49 AM IST
കായംകുളം: കായംകുളം ഗവ.ബോയ്സ് ഹൈസ്കൂൾ 1987 എസ്.എസ്.സി.ബാച്ച് സൗഹൃദകൂട്ടായ്മയുടെ നാലാം വാർഷികവും കുടുംബ സംഗമവും നടന്നു.
ഷഹീറനസീർ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. കായംകുളം ഡിവൈ.എസ്.പി എൻ.ബാബുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. പുതുപ്പള്ളി സെയ്ദ് മുഖ്യ പ്രഭാഷണം നടത്തി. കായംകുളത്തെ ലഹരി മാഫിയയെ അമർച്ച ചെയ്ത ഡി.വൈ.എസ്.പി ബാബുക്കുട്ടനെയും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന കരീലകുളങ്ങര പൊലീസ് സബ്ഇൻസ്‌പെക്ടർ നിസാർ പൊന്നാരത്തിനെയും കായംകുളം ഗവ. യു.പി സ്കൂൾ ഹെഡ്മാസ്റ്റർ വി.എസ് അനിൽകുമാറിനെയും യു.ജി.സി നെറ്റ് ക്വാളിഫൈഡ് ജസ്ന സാബുവിനെയും സംഗമത്തിൽ ആദരിച്ചു.