ജി. സുധാകരൻ പറഞ്ഞത് അമിത്ഷായെക്കുറിച്ച്: സജി ചെറിയാൻ
Wednesday 21 May 2025 1:57 AM IST
അമ്പലപ്പുഴ: നിയമ ഭരണഘടനകളെ വെല്ലുവിളിച്ചയാൾക്കെതിരെ ഒരു മാസം കഴിഞ്ഞാണ് കേസെടുത്തതെന്ന മുൻ മന്ത്രി ജി. സുധാകരന്റെ വിമർശനം അമിത് ഷായെ കുറിച്ചാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കുഞ്ചൻ നമ്പ്യാർ സ്മാരക നിർമ്മാത്തിൽ പരാതിയുണ്ടെങ്കിൽ ജി.സുധാകരൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തണം. സ്മാരകത്തെ സർക്കാർ ഉയർത്തിയത് അഭിമാന പദ്ധതിയായാണ്. ആക്ഷേപം ഉയരേണ്ട സാഹചര്യം നിലവിലില്ല. പോരായ്മകളുണ്ടെങ്കിൽ സർക്കാർ പരിഹരിക്കും. ജി.സുധാകരന്റെ പ്രസംഗം അദ്ദേഹം തന്നെ തിരുത്തി വ്യാഖ്യാനിച്ചെന്നും, ഒരിക്കലും തപാൽ വോട്ട് പൊട്ടിക്കുന്ന സംഭവം സി.പി.എമ്മിൽ ഇല്ലെന്നും സജി ചെറിയാൻ പറഞ്ഞു.