ഫ്ലക്‌സ് വച്ചവർ എവിടെയെന്ന് വി.ഡി.സതീശൻ

Wednesday 21 May 2025 1:02 AM IST

പാലക്കാട്: അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന സർക്കാരിന് എടുത്തുപറയാൻ വികസന നേട്ടങ്ങൾ ഒന്നുമില്ലാത്തതിനാലാണ് ദേശീയപാത ഉയർത്തിക്കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. മലപ്പുറം കൂരിയാട് ദേശീയപാത തകർന്നപ്പോൾ പാത നേട്ടമായി ഉയർത്തിക്കാണിക്കുന്ന സർക്കാരിന് മിണ്ടാട്ടമില്ല. ഹൈവെ തകർന്നതിന് ആരാണ് യാഥാർത്ഥ ഉത്തരവാദി? ഹൈവേ നിർമ്മാണത്തിൽ വ്യാപകമായ ക്രമക്കേടുകളുണ്ട്. പല സ്ഥലങ്ങളിലും അടിപ്പാതകൾ പോലുമില്ല. അശാസ്ത്രീയമായ പണികളൊന്നും ശ്രദ്ധിക്കാൻ സംസ്ഥാന സർക്കാരിന് സമയമില്ല. ദേശീയ പാത അതോറിട്ടിയുമായി സംസ്ഥാന സർക്കാരിന് ഒരു ഏകോപനവുമില്ല.