ഓൺലൈൻ പരിശീലനം
Wednesday 21 May 2025 12:00 AM IST
തൃശൂർ: കേരള കാർഷിക സർവ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന 'രോഗകീട നിയന്ത്രണം ജൈവ ജീവാണു മാർഗങ്ങളിലൂടെ' സൗജന്യ ഓൺലൈൻ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് ജൂൺ 4 ന് ആരംഭിക്കും. ജൂൺ 3നകം രജിസ്റ്റർ ചെയ്യണം. 24 ദിവസം ദൈർഘ്യമുള്ള കോഴ്‌സ് മലയാളത്തിലാണ്. പത്ത് സെക്ഷനുകളിലായി തയ്യാറാക്കിയ കോഴ്‌സ് കെ.എ.യു. MOOC പ്ലാറ്റ്‌ഫോമിലൂടെ പ്രയോജനപ്പെടുത്താം. ഫൈനൽ പരീക്ഷ പാസാവുന്നവർക്ക് സർട്ടിഫിക്കറ്റും നൽകും. നിശ്ചിത ഫീസ് ഈടാക്കും. കൂടുതൽ വിവരങ്ങൾക്കും, രജിസ്റ്റർ ചെയുന്നതിനും www.celkau.in/MOOC എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. ജൂൺ 4 മുതൽ 'പ്രവേശനം' എന്ന ബട്ടൺ ക്ലിക് ചെയ്ത് യുസർ ഐഡിയും പാസ് വേർഡും ഉപയോഗിച്ച് ക്ലാസിൽ പങ്കെടുക്കാം.