ഷോറിൻ റ്യൂ കരാട്ടെ 24ന്

Wednesday 21 May 2025 12:05 AM IST

തൃശൂർ: ഒക്കിനാവ ഷോറിൻ റ്യൂ കരാട്ടെ തൃശൂർ അസോസിയേഷൻ സംഘടിപ്പിക്കുന്ന നാലാമത് ഇന്റർ ഡോജോ കരാട്ടെ ടൂർണ്ണമെന്റ് 24ന് നടക്കും. പോന്നോർ ആയിരം കാവ് ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന ടൂർണ്ണമെന്റിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡോജോകളിൽ നിന്നായി മുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കും. ടൂർണമെന്റിന്റെ ഉദ്ഘാടനം തോളൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി നിർവഹിക്കും. ഒക്കിനാവ ഷോറിൻ റ്യൂ കരാട്ടെ തൃശൂർ അസോസിയേഷൻ പ്രസിഡന്റും ചീഫ് ഇൻസ്ട്രക്ടറുമായ ക്യോഷി ടി.കെ മുരളി അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ സുദർശന കുമാർ മുഖ്യാതിഥി ആയിരിക്കും.