താത്ക്കാലിക ജീവനക്കാരെ പരിഗണിക്കണം: സി.പി.ഐ

Wednesday 21 May 2025 12:06 AM IST

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽ നിയമനം നടത്തുമ്പോൾ വർഷങ്ങളായി ജോലി ചെയ്യുന്ന താത്ക്കാലിക ജീവനക്കാരെ പരിഗണിക്കാൻ സർക്കാർ ഇടപെടണമെന്ന് സി.പി.ഐ ഗുരുവായൂർ ലോക്കൽ സമ്മേളനം. സംസ്ഥാന കമ്മിറ്റി അംഗം വി.എസ്. സുനിൽകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബിന്ദു പുരുഷോത്തമൻ, എൻ.ജി. ബോസ്, തിലകൻ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. പണ്ടിരിക്കൽ വിജയൻ പതാകയുയർത്തി. എൻ.കെ. സുബ്രമഹ്ണ്യൻ, അഡ്വ.പി.മുഹമ്മദ് ബഷീർ, സി.വി.ശ്രീനിവാസൻ, പി.കെ രാജേശ്വരൻ, പി.ടി. പ്രവീൺ പ്രസാദ്, കെ.കെ. ജ്യോതിരാജ് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറിയായി എൻ.പി. നാസറിനെ തിരഞ്ഞെടുത്തു. പൊതുസമ്മേളനം മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അഡ്വ. ഷഫീർ കിഴിശ്ശേരി ഉദ്ഘാടനം ചെയ്തു. എൻ.ജി ബോസ് അദ്ധ്യക്ഷത വഹിച്ചു.