എൽ.ഡി.എഫിന് ആധിപത്യം
Wednesday 21 May 2025 12:09 AM IST
തൃശൂർ: ജില്ലയിൽ സർക്കിൾ സഹകരണ യൂണിയനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് സമ്പൂർണ്ണ ആധിപത്യം. മുഴുവൻ താലൂക്ക് യൂണിയനുകളും എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. പതിറ്റാണ്ടുകളായി യു.ഡി.എഫ് ആധിപത്യത്തിലായിരുന്ന തലപ്പിള്ളി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ എൽ.ഡി.എഫ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ ആകെയുളള 55 സീറ്റിൽ എൽ.ഡി.എഫിന് 39 സീറ്റായിരുന്നു. ഇത്തവണ എൽ.ഡി.എഫ് 44സീറ്റിൽ ജയിച്ചു. യു.ഡി.എഫിന് 16 സീറ്റുണ്ടായിരുന്നത് 11എണ്ണമായി കുറഞ്ഞു. തൃശൂർ പി.ആർ. വർഗ്ഗീസ്മാസ്റ്റർ, തലപ്പിള്ളി എൻ.കെ. പ്രമോദ്,ചാവക്കാട് അഡ്വ.പി.ആർ. വാസു എന്നിവരെ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാന്മാരായി തിരഞ്ഞെടുത്തു. മുകുന്ദപുരത്തും കൊടുങ്ങല്ലൂരും അടുത്ത ദിവസങ്ങളിൽ ചെയർമാൻ തിരഞ്ഞെടുപ്പ് നടക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ കെ.വി.അബ്ദുൾ ഖാദർ പറഞ്ഞു.