ലഹരിവേട്ട : അഞ്ചുമാസം, പിടിവീണത് 1827 പേർക്ക്
തൃശൂർ : ലഹരിക്കടത്തും വിൽപ്പനയുമായി ബന്ധപ്പെട്ട് അഞ്ച് മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 1,737 കേസുകൾ. അറസ്റ്റ് ചെയ്തത് 1827 പേരെ. ജില്ലയിൽ ലഹരി മാഫിയ ആഴത്തിൽ പിടിമുറുക്കിയതിന്റെ തെളിവാണ് ഇത്രയേറെ കേസും അറസ്റ്റും. ഇതുമായി ബന്ധപ്പെട്ട ക്രിമിനൽ കേസ് കൂടി പരിഗണിക്കുമ്പോൾ സ്ഥിതി ഗുരുതരമാണ്. സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോയുടെ നേതൃത്വത്തിൽ 925 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 985 പ്രതികളെയാണ് പിടികൂടിയത്. അതിൽ 42 പേരെ റിമാൻഡ് ചെയ്തു. റൂറൽ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ 812 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 842 പേർ അകത്തായി.
സംസ്ഥാനത്ത് മയക്കുമരുന്നിനെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് തൃശൂർ റൂറൽ പൊലീസാണ്. അദ്ധ്യയനവർഷം ആരംഭിക്കാനിരിക്കേ ലഹരിമാഫിയ വിദ്യാർത്ഥികളെ ലക്ഷ്യമിടാനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് നടപടി ശക്തമാക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ലഹരിക്കേസുകളിൽ ഒന്നിലേറെ തവണ അറസ്റ്റിലാകുന്നവരെയും ഇവരെ സാമ്പത്തികമായി സഹായിക്കുന്നവരെയും വിചാരണ കൂടാതെ കരുതൽ തടങ്കലിൽ വയ്ക്കാനുള്ള നടപടികളും കൊള്ളുന്നുണ്ട്.
പിടികൂടിയവ ഇവ
(സിറ്റി പരിധി)
കഞ്ചാവ് 36.229 കിലോ എം.ഡി.എം.എ 192.45 ഗ്രാം മെത്താഫിറ്റമിൻ 129.76 ഗ്രാം ഹാഷിഷ് ഓയിൽ 23.25 ഗ്രാം ഹാഷിഷ് 538.90 ഗ്രാം എൽ.എസ്.ഡി 3 എണ്ണം കഞ്ചാവ് മിഠായി 864.82 ഗ്രാം നൈട്രോസെപാം 10 എണ്ണം ബ്രൌൺ ഷുഗർ 135.98 ഗ്രാം
ലഹരി ഉപയോഗം ശ്രദ്ധയിൽപെട്ടാൽ
നാർകോട്ടിക് സെൽ 9497979794 ആന്റി നാർകോട്ടിക് സ്‌പെഷ്യൽ സെൽ 9497927797 യോദ്ധാവ് 9995966666.
റൂറൽ പരിധിയിൽ
പരിശോധിച്ചത്
7380 പേരെ രജിസ്റ്റർ ചെയ്ത കേസുകൾ
812 അറസ്റ്റ് ചെയ്തവർ
842 പേർ
കഞ്ചാവ്
31.77 കി. എം.ഡി.എം.എ
251.04 ഗ്രാം കഞ്ചാവ് മിഠായി
30 ഗ്രാം ഹെറോയിൻ
3.42 ഗ്രാം ഹാഷിഷ് ഓയിൽ
17.93 ഗ്രാം എൽ.എസ്.ഡി
1
യോദ്ധാവ് വാട്‌സ്ആപ്പ് നമ്പർ 999 59 66666 (റൂറൽ )