ഗോവ രാജ്ഭവനിൽ ചരക, ശുശ്രുത മഹർഷിമാരുടെ പ്രതിമകൾ നാളെ അനാവരണം ചെയ്യും

Wednesday 21 May 2025 12:57 AM IST

ഗോവ: പ്രാചീന ഭാരതത്തിലെ വിഖ്യാത ഭിഷഗ്വരന്മാരായ ചരകമുനിയുടെയും ശുശ്രുത മുനിയുടെയും വെങ്കല പ്രതിമകൾ

ഗോവ രാജ്ഭവനിൽ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ നാളെ അനാവരണം ചെയ്യും. രാവിലെ ഒമ്പതരയ്ക്ക് ഗോവ രാജ്ഭവനിലെ വാമന വൃക്ഷകലാ ഉദ്യാനിലാണ് ചടങ്ങ്. ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള, ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് എന്നിവരും ചടങ്ങിൽ സംബന്ധിക്കും.