ആദ്യ സർവകക്ഷി പ്രതിനിധി സംഘം ഇന്ന് വിദേശത്തേക്ക്
ന്യൂഡൽഹി: പാക് ഭീകര സംഘടനയായ ലഷ്‌കറെ തയ്ബയുടെ പിന്തുണയുള്ള റെസിസ്റ്റന്റ് ഫ്രണ്ടിന്(ടി.ആർ.എഫ്) പഹൽഗാം ഭീകരാക്രമണത്തിലുള്ള പങ്ക് വിദേശരാജ്യങ്ങളിൽ സന്ദർശനം നടത്തുന്ന സർവകക്ഷി സംഘങ്ങൾ ഉയർത്തിക്കാട്ടും. വിദേശ രാജ്യങ്ങളെ ബോധ്യപ്പെടുത്തേണ്ട വിഷയങ്ങളിൽ വിശദീകരണം ഇന്നലെ പാർലമെന്റ് മന്ദിരത്തിൽ തുടങ്ങി. എം.പി ശ്രീകാന്ത് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ആദ്യ സംഘം ഇന്ന് യു.എ.ഇയിലേക്കും പശ്ചിമാഫ്രിക്കയിലേക്കും യാത്ര തിരിക്കും.
സഞ്ജയ് ഝാ(ജെ.ഡി.യു), ശ്രീകാന്ത് ഷിൻഡെ(ശിവസേന), കനിമൊഴി(ഡി.എം.കെ) എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘങ്ങൾക്കാണ് ആദ്യ ദിവസം പ്രധാന ചർച്ചാ വിഷയങ്ങളെക്കുറിച്ച് വിദേശകാര്യ സെക്രട്ടറി വിക്രസം മിസ്രിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ക്ളാസെടുത്തത്. അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഇന്ത്യയുടെ നിലപാട് എങ്ങനെ ഫലപ്രദമായി അവതരിപ്പിക്കണമെന്ന് വിക്രം മിസ്രി വിശദീകരിച്ചു.പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ആദ്യം ഏറ്റെടുത്ത റെസിസ്റ്റൻസ് ഫ്രണ്ട് (ടി.ആർ.എഫ്) പാകിസ്ഥാന്റെ സമ്മർദ്ദത്തെത്തുടർന്ന് അതു പിൻവലിച്ചത് വിദേശരാജ്യങ്ങളെ ബോധ്യപ്പെടുത്തും. യു.എന്നിൽ വിഷയം ചർച്ചയായപ്പോൾ, പ്രമേയത്തിൽ നിന്ന് ടി.ആർ.എഫിന്റെ പേര് നീക്കാൻ പാകിസ്ഥാൻ നടത്തിയ ശ്രമങ്ങളും ഉയർത്തിക്കാട്ടും. വെടിനിറുത്തലിനായി ഇന്ത്യ അമേരിക്കയുമായി ഇടപെട്ടില്ലെന്നും തിരിച്ചടിയിൽ പതറിയ പാകിസ്ഥാനാണ് അതു ചെയ്‌തതെന്നും മിസ്രി നേതാക്കളോട് വിശദീകരിച്ചു.വർഷങ്ങളായി പാകിസ്ഥാൻ പിന്തുണയോടെയുള്ള ഭീകരത ഇന്ത്യയെ ബുദ്ധിമുട്ടിക്കുന്നത് രാജ്യങ്ങളെ ബോധവൽക്കരിക്കും.
. പാർട്ടി എം.പി യൂസഫ് പഠാനെ സർവകക്ഷി സംഘത്തിൽ ഉൾപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനം തള്ളി തൃണമൂൽ നേതാവ് മമതാ ബാനർജി. തുടർന്ന് പഠാന് പകരം പാർട്ടി എംപി അഭിഷേക് ബാനർജിയെ ഉൾപ്പെടുത്തി.
യാത്ര തിയതി
പ്രഖ്യാപിച്ചു
ഇന്നു മുതൽ ജൂൺ അഞ്ചു വരെയാണ് ഏഴ് സംഘങ്ങളുടെ യാത്ര ക്രമീകരിച്ചിരിക്കുന്നത്.
രാജ്യങ്ങളും തിയതിയും: ഇറ്റലി(27), ഡെൻമാർക്ക്, ബെൽജിയം(ജൂൺ 3), ജർമ്മനി(6), ജപ്പാൻ( 22), കൊറിയ(24), സിംഗപ്പൂർ(27), ഇന്തോനേഷ്യ(27), മലേഷ്യ(31), കോംഗോ(24), സിയറ ലിയോൺ(28), ലൈബീരിയ(31),ഗയാന(25), പനാമ(27), കൊളംബിയ(29), ബ്രസീൽ(31), യു.എസ്.എ(ജൂൺ3), റഷ്യ(22), സ്ലോവേനിയ(25), ഗ്രീസ്(27), ലാത്വിയ(29), സ്‌പെയിൻ(31), ഖത്തർ(24), ദക്ഷിണാഫ്രിക്ക(27), എത്യോപ്യ(29), ഈജിപ്‌ത്(ജൂൺ 1)