കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു; സുഹൃത്തിനും കുത്തേറ്റു
Wednesday 21 May 2025 6:57 AM IST
കൊല്ലം: ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു. സുജിൻ (29) ആണ് കൊല്ലപ്പെട്ടത്. തുമ്പമൺതൊടി കാരറക്കുന്നിന് സമീപമാണ് സംഭവം നടന്നത്. സുജിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അനന്തുവിനും കുത്തേറ്റു. അനന്തുവിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഇന്നലെ രാത്രി 11 മണിയോടെയാണ് അഞ്ചംഗസംഘം ഇവരെ ആക്രമിച്ചത്. വയറിന് കുത്തേറ്റ സുജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മുൻവെെരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.