ഇന്നോവയെ വെല്ലാൻ വ​രു​ന്നു കി​യ​ ​കാ​‌​ർ​ണി​വൽ

Monday 09 September 2019 3:08 PM IST

സെ​ൽ​റ്റോ​സി​ന് ​പി​ന്നാ​ലെ​ ​കി​യ​ ​മോ​ട്ടേ​ഴ്സ് ​പു​റ​ത്തി​റ​ക്കു​ന്ന​ ​പു​തി​യ​ ​വാ​ഹ​ന​മാ​ണ് ​കാ​ർ​ണി​വ​ൽ​ ​എം​പി​വി.​ ​അ​ടു​ത്ത​വ​ർ​ഷ​മാ​ദ്യം​ ​ത​ന്നെ​ ​വി​പ​ണി​യി​ലെ​ത്തു​മെ​ന്നാ​ണ് ​ക​മ്പ​നി​ ​അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.​ ​ചി​ല​യി​ട​ങ്ങ​ളി​ൽ​ ​സെ​ഡോ​ണ​ ​എ​ന്ന​ ​പേ​രി​ലാ​ണ് ​കാ​ർ​ണി​വ​ലി​നെ​ ​ക​മ്പ​നി​ ​വി​ൽ​പ്പ​ന​യ്‌​ക്കെ​ത്തി​ക്കു​ന്ന​ത്.​ 25​-26​ ​ല​ക്ഷം​ ​രൂ​പ​യാ​കും​ ​വി​ല.​ ​വ​ലിപ്പ​വും​ ​സ്ഥ​ല​സൗ​ക​ര്യ​ങ്ങ​ളും​ ​ആ​വ​ശ്യ​ത്തി​നു​ള്ള​ ​മ​ൾ​ട്ടി​ ​പ​ർ​പ്പ​സ് ​വാ​ഹ​ന​മാ​ണ് ​കാ​ർ​ണി​വ​ൽ.​ ​ഇ​ന്നോ​വ​ ​ക്രി​സ്റ്റ​യേ​ക്കാ​ൾ​ ​നീ​ളം​ 380​ ​മി​ല്ലി​ ​മീ​റ്റ​റും​ ​വീ​തി​ 155​ ​മി​ല്ലി​ ​മീ​റ്റ​റും​ ​കൂ​ടു​ത​ലാ​ണ്.​ ​വാ​ഹ​ന​ത്തി​ന​ക​ത്ത് ​സ്ഥ​ല​സൗ​ക​ര്യം​ ​കാ​ണു​മെ​ന്ന​തി​നാ​ൽ​ 7​ ​സീ​റ്റ്,​ 8​ ​സീ​റ്റ്,​ ​അ​ല്ലെ​ങ്കി​ൽ​ 11​ ​സീ​റ്റ് ​പോ​ലും​ ​ന​ൽ​കാ​ൻ​ ​ക​ഴി​യും.​ ​ഇ​ര​ട്ട​ ​സ​ൺ​റൂ​ഫ്,​ ​മൂ​ന്നു​ ​മേ​ഖ​ല​യാ​യി​ ​തി​രി​ച്ച​ ​ക്ലൈ​മ​റ്റ് ​ക​ൺ​ട്രോ​ൾ,​ ​മ​ൾ​ട്ടി​പ്പി​ൾ​ ​യു​ ​എ​സ് ​ബി​ ​ചാ​ർ​ജിം​ഗ് ​പോ​ർ​ട്ട് ​തു​ട​ങ്ങി​യ​വ​യോ​ടെ​യാ​കും​ ​കാ​ർ​ണി​വ​ൽ​ ​എ​ത്തു​ക.