രാജീവ് ഗാന്ധി രക്ത സാക്ഷിത്വ ദിനാചരണം
Thursday 22 May 2025 1:16 AM IST
പാലോട്: മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനത്തിൽ പെരിങ്ങമ്മല മണ്ഡലം കോൺഗ്രസ് കമ്മിറ്റി പെരിങ്ങമ്മല പഞ്ചായത്ത് ജംഗ്ഷനിൽ അനുസ്മരണം എന്നിവ സംഘടിപ്പിച്ചു.ഡി.സി. സി ജനറൽ സെക്രട്ടറി ഡി. രഘുനാഥൻ നായർ,കോൺഗ്രസ് പെരിങ്ങമ്മല മണ്ഡലം പ്രസിഡന്റ് താന്നിമൂട് ഷംസുദീൻ, ബ്ലോക്ക് എക്സിക്യൂട്ടീവ് മെമ്പർ എസ്.ജി കുമാർ,ചിറ്റൂർ വാർഡ് പ്രസിഡന്റ് നിസാർ പള്ളിക്കുന്ന്,ബൂത്ത് പ്രസിഡന്റ് ബാലചന്ദ്രൻ,പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഭൂവനേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.