അഞ്ച് പൈസ മുടക്കേണ്ട, നരച്ച മുടിയെല്ലാം നിമിഷനേരം കൊണ്ട് അപ്രത്യക്ഷമാകും; ചിരട്ട കൊണ്ട് കിടിലൻ ഹെയർ ഡൈ

Wednesday 21 May 2025 4:42 PM IST

നര മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി പേരുണ്ട്. മാർക്കറ്റിൽ കിട്ടുന്ന ഹെയർ ഡൈയിലാണ് പലരും അഭയം തേടുന്നത്. എന്നാൽ കെമിക്കലുകളൊന്നും ചേർക്കാതെ, വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് ഹെയർ ഡൈ ഉണ്ടാക്കാൻ സാധിച്ചാൽ അതല്ലേ ഏറ്റവും നല്ലത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ കിടിലൻ ഹെയർ ‌ഡൈ തയ്യാറാക്കാം.

ആവശ്യമായ സാധനങ്ങൾ

ചിരട്ട

കറ്റാർവാഴ ജെൽ

വിറ്റാമിൻ ഇ ക്യാപ്‌സൂൾ

തയ്യാറാക്കുന്ന വിധം

പഴയൊരു മൺചട്ടിയിൽ ചിരട്ടവയ്ക്കുക. കർപ്പൂരം ഇട്ട് കത്തിക്കുക. ഒരുപാട് കരിഞ്ഞ്, പൊടിയായിപ്പോകരുത്. കനൽ കിട്ടുന്ന രീതിയിൽ വേണം കത്തിക്കാൻ. ശേഷം തീയണച്ച്, കത്തിച്ച ചിരട്ട മറ്റൊരു മൺചട്ടിയിലേക്ക് മാറ്റുക. ചൂടാറിയ ശേഷം ഇത് നന്നായി പൊടിച്ചെടുക്കണം. അരിച്ചെടുത്തശേഷം ഒരു കുപ്പിയിൽ ഇട്ട് സൂക്ഷിക്കാം.

ഇനി ആവശ്യത്തിനെടുത്ത് ഒരു പാത്രത്തിലുടുക. ഒന്നോ രണ്ടോ സ്പൂൺ മതിയാകും. മുടിയുടെ നീട്ടവും നരയുമൊക്കെ ആശ്രയിച്ച് ഈ പൊടിയുടെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. ശേഷം ഇതിലേക്ക് അൽപം കറ്റാർവാഴ ജെല്ലും, വൈറ്റമിൻ ഇ ക്യാപ്‌സൂളും ചേർത്ത് കൊടുത്ത് നന്നായി യോജിപ്പിക്കുക.

എണ്ണമയം ഒട്ടുമില്ലാത്ത മുടിയിൽ വേണം ഹെയർ ഡൈ തേക്കാൻ. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം. ഒറ്റ ഉപയോഗത്തിൽ തന്നെ മാറ്റം കാണാം. ഷാംപു ഉപയോഗിക്കരുത്. പകരം ചെമ്പരത്തി താളി തേച്ച് മുടി കഴുകുക.

ചിരട്ടയും കറ്റാർവാഴയും വിറ്റാമിൻ ഇ ക്യാപ്‌സൂളുമൊക്കെ ഇന്ന് മിക്ക വീടുകളിലും ഉള്ള സാധനങ്ങളാണ്. അതിനാൽത്തന്നെ ഹെയർ ഡൈ തയ്യാറാക്കാൻ അഞ്ച് പൈസ മുടക്കേണ്ട ആവശ്യവും ഇല്ല.