യു.ഡി.എഫ് കരിദിനാചരണം

Thursday 22 May 2025 2:23 AM IST

നെടുമങ്ങാട്: പിണറായി സർക്കാരിന്റെ നാലാം വാർഷിത്തോടനുബന്ധിച്ച് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച കരിദിനാചരണത്തിന്റെ ഭാഗമായി നെടുമങ്ങാട് യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി കരിദിനാചരണം സംഘടിപ്പിച്ചു.യു.ഡി.എഫ് നെടുമങ്ങാട് നിയോജകമണ്ഡലം ചെയർമാൻ വട്ടപ്പാറ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി മുൻ പ്രസിഡന്റ് അഡ്വ.കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. എസ്.എഫ്.എസ് തങ്ങൾ,വിനോദ് രാജ്,ബിനു പോത്തൻകോട്, ബിനു പ്രശാന്ത്,അഡ്വ.ബാജി,ടി.അർജുനൻ,അഡ്വ.എസ്.അരുൺകുമാർ,തേക്കട അനിൽകുമാർ,അഡ്വ.അൽത്താഫ്,സിയാദ്,ഷാജഹാൻ കന്യാകുളങ്ങര തുടങ്ങിയവർ സംസാരിച്ചു.ആനാട് യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരിങ്കൊടി പ്രകടനവും യോഗവും സംഘടിപ്പിച്ചു.മണ്ഡലം ചെയർമാൻ ആർ. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ആനാട് മണ്ഡലം പ്രസിഡന്റ് ഹുമയൂൺ കബിർ,യുത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആനന്ദ് ആർ.നായർ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഖില ഗോപാലകൃഷ്ണൻ,ആനാട് സുരേഷ്,ഷാഹിദ്, ആർ.ജെ. മഞ്ജു,ഷമി മുരളിധരൻ നായർ,അമീർ,എം.എൽ.ഗിരി,പാണയം ജലീൽ തുടങ്ങിയർ നേതൃത്വം നൽകി.