സ്വാമിഅമൃതാനന്ദ സമാധിദിനം
Thursday 22 May 2025 1:51 AM IST
തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ കാര്യദർശിയായി ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന സ്വാമിഅമൃതാനന്ദ സമാധിദിനം ചെമ്പഴന്തി ഗുരുകുലത്തിൽ ആചരിച്ചു. എസ്.എൻ.ഡി.പി യോഗം പത്രാധിപർ സ്മാരക യൂണിയൻ സെക്രട്ടറി ആലുവിള അജിത് ഉദ്ഘാടനം ചെയ്തു. ഗുരുകുലം യൂണിയൻ വനിതാസംഘം യൂണിയൻ പ്രസിഡന്റ് വി.പത്മിനി അദ്ധ്യക്ഷത വഹിച്ചു.ഡോക്ടർ.എം.ആർ.യശോധരൻ,കിഴക്കേവിള വിദ്യാധരൻ,പോങ്ങുംമ്മൂട് രത്നാകരൻ,സി.എം.എ റഷീദ് എന്നിവർ സംസാരിച്ചു.ഇസ്ലാംമത ചിന്തകൻ സി.എം.എ റഷീദിനെ യോഗത്തിൽ ആദരിച്ചു.