പ്രതിഷേധ പ്രകടനം

Thursday 22 May 2025 1:56 AM IST

കിളിമാനൂർ: കോൺഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സർക്കാരിന്റെ നാലാം വാർഷികദിനം കരിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കിളിമാനൂർ ജംഗ്ഷനിൽ നടന്ന പ്രതിഷേധ മാർച്ച് ഡി.സി.സി ജനറൽ സെക്രട്ടറി പി.സൊണാൾജ് ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.എ.അഹമ്മദ് കബീർ അദ്ധ്യക്ഷത വഹിച്ചു.മുൻ ബ്ലോക്ക് പ്രസിഡന്റ് ഗംഗാധര തിലകൻ,മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദീപ അനിൽ,എ.ആർ. ഷമീം,ചെറുനാരകംകോട് ജോണി,എസ്.മുരളീധരൻ,ഹരിശങ്കർ തുടങ്ങിയവർ സംസാരിച്ചു.കരിദിന പ്രകടനത്തിന് ഡി.സി.സി അംഗങ്ങളായ എ.എ.സൈനുദ്ദീൻ,ജ്യോതികുമാർ, എസ്.നളിനൻ,ബ്ലോക്ക് ഭാരവാഹികളായ രമണി പ്രസാദ്,രമാഭായി,സുനി,നിസാം,സുധർമൻ,മണ്ഡലം പ്രസിഡന്റുമാരായ സുമേഷ്,അനന്തു,മേവറക്കൽ നാസർ,വിശ്വംഭരൻ,ഗുരു ലാൽ,എം.റഹീം,ഡി.അനിൽകുമാർ,ജാഫിർ തുടങ്ങിയവർ നേതൃത്വം നൽകി.