30 വർഷം ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി പിടിയിൽ

Thursday 22 May 2025 1:54 AM IST

നെയ്യാറ്റിൻകര: ധനുവച്ചപുരം സ്വദേശിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ 30 വർഷമായി ഒളിവിൽക്കഴിഞ്ഞിരുന്ന പ്രതിയെ പിടകൂടി. സംഭവത്തിന് ശേഷം ജാമ്യത്തിലിറങ്ങി ഒളിവിൽകഴിഞ്ഞ തമിഴ്നാട് തക്കലയ്ക്ക് സമീപം വേർക്കളമ്പി സ്വദേശിയായ രാജപ്പനാണ്(50)​ പിടിയിലായത്. ടാപ്പിംഗ് തൊഴിലാളിയായ ഇയാൾ കഴിഞ്ഞ കുറച്ചുനാളായി മൂവാറ്റുപ്പുഴയ്ക്ക് സമീപം മറ്റൊരു പേരിൽ പല പല വാടകവീടുകളിലായി താമസിച്ചുവരികയായിരുന്നു.

നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഷാജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് മാസങ്ങളോളമായി പ്രതിയെ നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് വെർക്കളമ്പിയിലെ ഇയാളുടെ വീടിന് സമീപത്തുനിന്നും രാജപ്പനെ പിടികൂടുന്നത്.

പാറശാല എസ്.എച്ച്.ഒ സജി.എസ്.എസ്,എസ്.ഐ ദിപു.എസ്.എസ്‌, സി.പി.ഒ മാരായ ഷാജൻ,സാജൻ,അഭിലാഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.