വിജ്ഞാന കേരളം തൊഴിൽ ശില്പശാല

Wednesday 21 May 2025 8:34 PM IST

മാതമംഗലം: കണ്ണൂർ എൻജിനീയറിംഗ് കോളേജിൽ നടക്കുന്ന മെഗാ തൊഴിൽ മേളയിൽ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരെ എത്തിക്കുന്നതിന്റെ ഭാഗമായി എരമം കുറ്റൂർ ഗ്രാമ പഞ്ചായത്ത് കുറ്റൂർ സാംസ്‌കാരിക നിലയത്തിൽ സംഘടിപ്പിച്ച ശില്പശാല പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ് അധ്യക്ഷത വഹിച്ചു. ശില്പശാലയിൽ ഡോക്ടർ രവി രാമന്തളി ആർ.പി.ശ്രീധരൻ,എം.സൗമ്യ എന്നിവർ പദ്ധതി വിശദീകരിച്ചു.ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ.രാജൻ സ്വാഗതവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.സരിത നന്ദിയും പറഞ്ഞു