വായനശാല കെട്ടിട ഉദ്ഘാടനം നാളെ

Wednesday 21 May 2025 8:37 PM IST

തലശേരി: കോപ്പാലം യുവജന സാഹിത്യ സമാജം വായനശാല ഗ്രന്ഥാലയത്തിന്റെ പുതിയ കെട്ടിടം നാളെ വൈകിട്ട് 5ന് സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. തലശ്ശേരി നഗരസഭാ ചെയർ പേഴ്സൺ കെ.എം.ജമുനാ റാണി അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി സർഗോത്സവം, കെ.പി.എ.സി യുടെ ജനപ്രിയ നാടകം ഉമ്മാച്ചു. തുടങ്ങിയവ അരങ്ങേറും. കണ്ടോത്ത് അച്ചുതൻ മാസ്റ്റർ സൌജന്യമായി അനുവദിച്ച സ്ഥലത്താണ് വായനശാല പ്രവർത്തിക്കുന്നത്. രാജാറാം മോഹൻ റോയ് ലൈബ്രറി ഫൌണ്ടേഷൻ നൽകിയ പത്ത് ലക്ഷവും എം.എൽ.എ ഫണ്ടിൽ നിന്നുള്ള 6 ലക്ഷവും വായനശാലയുടെ തനത് ഫണ്ടും ഉൾപ്പെടെ 30 ലക്ഷം ചിലവഴിച്ചാണ് വിശാലമായ ഇരുനില കെട്ടിടം ഒരുക്കിയതെന്ന് ഭാരവാഹികളായ കെ.പി.സുധാകരൻ, കെ.കെ.സുരേന്ദ്രൻ, കെ. കേളു മാസ്റ്റർ, കെ. ഖാലിദ് , കെ.വി. അജിന, പ്രവീണാ ബാലകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു