മാഹിയിൽ തിരംഗ യാത്ര നടത്തി

Wednesday 21 May 2025 8:39 PM IST

മാഹി:പാക്കിസ്ഥാൻ ഭീകരതയെ അടിച്ചമർത്തിയ ഭാരത സൈനികർക്ക് അഭിവാദ്യമർപ്പിച്ച് കൊണ്ട് ദേശ സുരക്ഷ പൗരസമിതിയുടെ നേതൃത്വത്തിൽ വളവിൽ കടപ്പുറത്ത് നിന്നും മാഹി മുനിസിപ്പൽ മൈതാനം വരെ തിരംഗ യാത്ര നടത്തി.അടൽജി സേവാ ട്രസ്റ്റ് സംസ്ഥാനസെക്രട്ടറി മൗലിദേവൻ ഉദ്ഘാടനം ചെയ്തു.നാഷണൽ എക്സ് സർവീസ് മാൻ കോർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് റിട്ടയേർഡ് ഹോണററി ക്യാപ്റ്റൻ വിജയൻ ദേശീയപതാക കൈമാറി.മാഹി ബസലിക്ക റെക്ടർ സെബാസ്റ്റിൻ കാരക്കൽ മുഖ്യഭാഷണം നടത്തി.മാഹി മണ്ഡലം ബി.ജെ.പി പ്രസിഡന്റ് പ്രബീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.മാഹി കമ്മ്യൂണിറ്റി കോളേജ് സെന്റർ മേധാവി ഡോ.രാജൻ,അടൽജി സേവാ ട്രസ്റ്റ് പ്രസിഡന്റ് എ.ദിനേശൻ,ആശ്രയ വുമൺസ് വെൽഫേർ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ.ഇ.സുലോചന,മഗ്നീഷ് മഠത്തിൽ, വളവിൽ സുധാകരൻ, ജിതേഷ് സംസാരിച്ചുഅഡ്വ.അശോകൻ സ്വാഗതവും തൃജേഷ് നന്ദിയും പറഞ്ഞു.