വൈ.എം.സി.എ ഷട്ടിൽ ടൂർണമെന്റ് 24 മുതൽ

Wednesday 21 May 2025 8:42 PM IST

പയ്യാവൂർ: വൈ.എം.സി.എ ചെമ്പേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഡിലെവൽ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് 24, 25 തീയതികളിൽ ചെമ്പേരി വൈ.എം.സി.എ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. പുരുഷവിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 4000 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനം നേടുന്ന ടീമിന് 2000 രൂപയും ട്രോഫിയും നൽകും. വനിതകൾക്ക് ഒന്നാം സമ്മാനമായി 2000 രൂപയും ട്രോഫിയും രണ്ടാം സമ്മാനമായി 1000 രൂപയും ട്രോഫിയും ലഭിക്കും. സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ ഓൺലൈൻ ടെലികാസ്റ്റിംഗ് ഉണ്ടാകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന നിശ്ചിത ടീമുകൾക്കാണ് മത്സരിക്കാൻ അർഹതയുള്ളത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ 23ന് വൈകുന്നേരം 5ന് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 9447459382, 9446046036 9495146970.