സീനിയർ ജേണലിസ്റ്റ് യൂണി.സംസ്ഥാന സമ്മേളനം

Wednesday 21 May 2025 8:44 PM IST

കണ്ണൂർ: ജൂൺ അവസാന വാരം കണ്ണൂരിൽ നടക്കുന്ന സീനിയർ ജേണലിസ്റ്റ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം കണ്ണൂർ പ്രസ് ക്ലബ് ഹാളിൽ മേയർ മുസ്ലീഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ല പ്രസിഡന്റ് ടി.പി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി.സുമേഷ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്നകുമാരി, വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ, ഖലീൽ ചൊവ്വ, ബാലകൃഷ്ണൻ കൊയ്യാൽ, വെള്ളോറ രാജൻ, അഡ്വ.പി.അജയകുമാർ, സി.സുനിൽ കുമാർ, പി.മനോഹരൻ, നൗഷാദ് ബ്ലാത്തൂർ, പി.വി.രത്നാകരൻ, ഒ.വി. വിജയൻ, സി.പി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ.രാജ് മോഹൻ സമ്മേളന കാര്യങ്ങൾ വിശദീകരിച്ചു. സെക്രട്ടറി മട്ടന്നൂർ സുരേന്ദ്രൻ സ്വാഗതവും മുഹമ്മദ് മുണ്ടേരി നന്ദിയും പറഞ്ഞു.

ഭാരവാഹികൾ:കെ.വി.സുമേഷ് എം.എൽ.എ (ചെയർമാൻ)​,​ ടി.പി. വിജയൻ (വർക്കിംഗ് ചെയർമാൻ)​,​സി.പി. സുരേന്ദ്രൻ (ജനറൽ കൺവീനർ)​ മുഹമ്മദ് മുണ്ടേരി (ട്രഷറർ)​.