ഛോട്ടാ മുംബൈ വൈകും , ഉദയൻ 20ന്
റി റീലിസീന് ആദ്യം എത്തുന്നത് മോഹൻലാൽ നായകനായ ഉദയനാണ് താരം. ജൂൺ 20ന് ചിത്രം റീ റിലീസ് ചെയ്യും. മോഹൻലാലിന്റെ ജന്മദിനത്തിൽ ഛോട്ടാ മുംബൈ റീ റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നതാണ്. എന്നാൽ ഫോർ കെ ജോലികൾ പൂർത്തിയാകാത്തതിനാൽ റിലീസ് ചെയ്യാൻ കഴിഞ്ഞില്ല. മലയാള സിനിമാലോകത്തെ ഹാസ്യാത്മകവും അതേസമയം ചിന്തിപ്പിക്കുന്നതുമായി അവതരിപ്പിച്ച് വൻ വിജയം നേടിയ ചിത്രമായിരുന്നു റോഷൻ ആൻഡ്രൂസ്- മോഹൻലാൽ - ശ്രീനിവാസൻ കൂട്ടുകെട്ടിൽ എത്തിയ ഉദയനാണ് താരം. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം 20 വർഷത്തിനുശേഷം ഫോർ കെ ദൃശ്യ മികവോടെയാണ് തിയേറ്ററിൽ എത്തുന്നത്. ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ ചിത്രം ഉദയഭാനുവിന്റെയും സരോജ് കുമാർ എന്ന രാജപ്പന്റെയും ജീവിത യാത്രയെ രസകരമായി അവതരിപ്പിക്കുന്നു.റോഷൻ ആന്റഡ്രൂസിന്റെ സംവിധാന അരങ്ങേറ്റ ചിത്രം കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരനാണ് നിർമ്മിച്ചത്.
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചു.