ഹൃദയത്തിൽനിന്ന് ഹൃദയപൂർവം ഫസ്റ്റ് ലുക്ക്
മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ഹൃദയപൂർവം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ . മോഹൻലാലും മാളവിക മോഹനനും സംഗീത് പ്രതാപും ആണ് പോസ്റ്ററിൽ. സത്യൻ അന്തിക്കാടും മോഹൻലാലും വീണ്ടും ഒരുമിക്കുന്ന ഹൃദയപൂർവം പൂനെ, കൊച്ചി,വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായാണ് പൂർത്തിയായത്. ധാരാളം പുതുമകളും, കൗതുകങ്ങളുമായിട്ടാണ് ഹൃദയപൂർവത്തെ സത്യൻ അന്തിക്കാട് അവതരിപ്പിക്കുന്നത്. പൂനെ നഗരരത്തിൽ ജീവിക്കുന്ന സന്ദീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതം ആണ് ചിത്രം പറയുന്നത്. സത്യൻ അന്തിക്കാടും മോഹൻലാലും ഒത്തുേചരുന്ന ഇരുപതാമതു ചിത്രം കൂടി ആണ്. മാളവിക മോഹനനും സംഗീതയുമാണ് നായികമാർ. സംഗീത് പ്രതാപ് മോഹൻലാലിനൊപ്പം മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, സബിത ആനന്ദ് എന്നിവരാണ് മറ്റ് താരങ്ങൾ. കഥ അഖിൽ സത്യൻ, ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ ടി.പി. സോനു ആണ് തിരക്കഥ.ഛായാഗഹണം - അനു മൂത്തേടത്ത്.മനു മഞ്ജിത്തിന്റെ ഗാനങ്ങൾക്ക് ജസ്റ്റിൻ പ്രഭാകർ ഈണം പകരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം പി.ആർ. ഒ .വാഴൂർ ജോസ്.