കാപ്പാ നിയമപ്രകാരം നാടുകടത്തി
Thursday 22 May 2025 7:46 AM IST
അമ്പലപ്പുഴ: പുന്നപ്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പുന്നപ്ര സ്വദേശി പുതുവൽ വീട്ടിൽ വിനീതിനെ (വിശാഖ്- 31) ആലപ്പുഴ ജില്ലയിൽ നിന്ന് നാടുകടത്തി. എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസിന്റെ കാപ്പാ നിയമ പ്രകാരമുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.