മകളെ പുഴയിലെറിഞ്ഞു കൊന്ന കേസിൽ വഴിത്തിരിവ് ,​ കുട്ടി പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,​ പിതാവിന്റെ ബന്ധു കസ്റ്റഡിയിൽ

Wednesday 21 May 2025 11:02 PM IST

കോ​ല​ഞ്ചേ​രി​:​ ​പു​ത്ത​ൻ​കു​രി​ശിൽ നാ​ല​ര വയസുകാരിയെ ​ ​അ​മ്മ​ ​ ചാ​ല​ക്കു​ടി​ ​പു​ഴ​യി​ലെ​റി​ഞ്ഞു​ ​കൊ​ന്ന​ ​സം​ഭ​വ​ത്തി​ൽ​ ​അ​ടു​ത്ത​ ​ബ​ന്ധു​വി​നെ​ ​പു​ത്ത​ൻ​കു​രി​ശ് ​പൊ​ലീ​സ് ​ക​സ്​​റ്റ​ഡി​യി​ൽ എടുത്തു. ഇയാളെ ചോദ്യം ചെയ്തുവരുന്നു. ​ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബന്ധുവിനെ കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ പുത്തൻകുരിശ് പൊലീസ് പോക്സോ കേസും രജിസ്റ്റർ ചെയ്തു. ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി​ ​റൂ​റ​ൽ​ ​എ​സ്.​പി​ ​ഓ​ഫീ​സി​ൽ​ ​ഇ​ന്ന് ​ ​അ​ടി​യ​ന്ത​ര​യോ​ഗം​ ​ചേ​ർ​ന്നി​രു​ന്നു.​ ​പി​ന്നാ​ലെ​യാ​ണ് ​ബ​ന്ധു​വി​നെ​ ​വി​ളി​ച്ചു​വ​രു​ത്തി​യ​ത്.​ ​കു​ട്ടി​യു​ടെ​ ​പി​താ​വി​ന്റെ​ ​സ​ഹോ​ദ​ര​നാ​ണ് ​ക​സ്റ്റ​ഡി​യി​ലു​ള്ള​തെ​ന്നാ​ണ് ​അ​റി​യു​ന്ന​ത്.​ ​ഇ​യാ​ളെ​ ​രാ​ത്രി​ ​വൈ​കി​യും​ ​വി​ട്ട​യ​ച്ചി​ട്ടി​ല്ല.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​പ്ര​തി​ക​രി​ക്കാ​ൻ​ ​പൊ​ലീ​സ് ​ത​യ്യാ​റാ​യി​ല്ല.

കേ​സി​ൽ​ ​റി​മാ​ൻ​ഡി​ൽ​ ​ക​ഴി​യു​ന്ന​ ​മാ​താ​വിനെ വി​ശ​ദ​മാ​യി​ ​ചോ​ദ്യം​ ​ചെ​യ്യാ​ൻ​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ൽ​ ​വാ​ങ്ങും.​ ​നാളെ ആ​ലു​വ​ ​കോ​ട​തി​യി​ൽ​ ​ഏ​ഴ് ​ദി​വ​സ​ത്തെ​ ​ക​സ്റ്റ​ഡി​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കു​മെ​ന്ന് ​ചെ​ങ്ങ​മ​നാ​ട് ​ പൊലീസ് അറിയിച്ചു.