കരിദിനം ആചരിച്ചു
Wednesday 21 May 2025 11:19 PM IST
ഹരിപ്പാട്: പിണറായി സർക്കാരിന്റെ നാലാം വാർഷികം യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഹരിപ്പാട് യുഡി എഫ് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്ക്വയറിൽ നിന്നും ആരംഭിച്ച പ്രകടനം മുനിസിപ്പൽ ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം കെ.പി.സി.സി അംഗം എം.കെ വിജയൻ ഉദ്ഘാടനം ചെയ്തു. അനിൽ ബി.കളത്തിൽ അധ്യക്ഷനായി. കെ.ബാബുകുട്ടൻ, ജോൺ തോമസ്, എസ്. ദീപു,കെ.കെ.സുരേന്ദ്രനാഥ്, ബേബിജോൻ, മുഞ്ഞിനാട് രാമചന്ദ്രൻ, ജേക്കബ് തമ്പാൻ, ആർ. മോഹനൻ, കെ. തുളസീധരൻ, കെ. വിദ്യാധരൻ, കെ.എ.ലത്തീഫ്, വിഷ്ണു ആർ. ഹരിപ്പാട്, മിനി സാറാമ്മ തുടങ്ങിയവർ സംസാരിച്ചു.