ഏകാഭിനയ മത്സരം
Thursday 22 May 2025 1:31 AM IST
തിരുവനന്തപുരം: കർട്ടൻ റെയ്സിറും മൂവി ലൗവേഴ്സ് അസോസിയേഷനും ചേർന്ന് നടത്തുന്ന ഏകാഭിനയ മത്സരം ജൂൺ 1ന് മ്യൂസിയം ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 2.30ന് നടക്കും.ആർക്കും പങ്കെടുക്കാം. ഏഴ് മിനിട്ടാണ് ഒരാൾക്ക് ലഭിക്കുന്ന പരമാവധി സമയം.രാഷ്ട്രീയവും മതവും ഉൾപ്പെടുന്ന വിഷയങ്ങൾ അവതരണങ്ങളിൽ പാടില്ല. വിജയികൾക്ക് വൈകിട്ട് 6.30ന് പ്രഭാവർമ്മ ക്യാഷ് അവാർഡുകളും മെമ്മന്റോകളും വിതരണം ചെയ്യും. രാവിലെ അഭിനയ പരിശീലനവുമുണ്ട്.വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ: 9846469959, 9746967620.