ഫ്രാറ്റ് - പാലോട് മേഖല മനുഷ്യചങ്ങല

Thursday 22 May 2025 1:31 AM IST

പാലോട്: റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫ്രാറ്റ് പാലോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 9ന് പാലോട് ടൗണിൽ പഠനമാണ് ലഹരി ജീവിതമാണ് ലഹരി എന്ന സന്ദേശമുയർത്തി വിദ്യാർത്ഥി സമൂഹ മനുഷ്യച്ചങ്ങല തീർക്കും.നെടുമങ്ങാട് ഡിവൈ.എസ്.പി കെ.എസ്.അരുൺ,പഞ്ചായത്ത് പ്രസിഡന്റുമാരായ ശൈലജ രാജീവൻ,ഷിനു മടത്തറ,പാലോട് എസ്.എച്ച്.ഒ ജെ.എൻ.അശ്വനി,ഇൻസ്പെക്ടർ വി.എസ്.ശ്രീനാഥ്,ഫ്രാറ്റ് ജില്ലാ ഭാരവാഹികളായ കാലടി ശശികുമാർ,വി.എസ്.അനിൽ പ്രസാദ്,ജി.ബാലചന്ദ്രൻ,പാലോട് മേഖലാ ഭാരവാഹികളായ വി.എൽ.രാജീവ്,പാപ്പനംകോട് അനി,ഇടവം ഷാനവാസ് തുടങ്ങിയവർ പങ്കെടുക്കും.