സിഗ്നൽ ലൈറ്റ് ഉദ്ഘാടനം
Wednesday 21 May 2025 11:51 PM IST
അമ്പലപ്പുഴ : കൈതവന ജംഗ്ഷനിലെ സിഗ്നൽ ലൈറ്റുകളുടെ ഉദ്ഘാടനം എച്ച് .സലാം എം .എൽ .എ നിർവ്വഹിച്ചു.സി.പി. എം കളർ കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ജെ .വിനോദ് കുമാർ, ഒ .പി .ഷാജി, എം. മനോജ്, എം. എസ് .അരുൺ, ചിത്രകുമാർ, ജി. പ്രസേനൻ, ഊരാളുങ്കൽ, കെൽട്രോൺ, കെ. എസ് .ടി .പി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ജംഗ്ഷനിൽ ചെറുതും വലുതുമായ അപകടങ്ങൾ നിത്യസംഭവമാകുകയും കഴിഞ്ഞ ഒരുവർഷത്തിനിടെ രണ്ട് മരണങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. ജംഗ്ഷൻ അപകടരഹിതമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കാട്ടി എച്ച്. സലാം എം.എൽ.എ ഗതാഗത മന്ത്രി കെ. ബി .ഗണേഷ് കുമാറിന് കത്തുനൽകിയിരുന്നു. തുടർന്ന് പൊതുമരാമത്ത് വകുപ്പ് 16 ലക്ഷം രൂപ സിഗ്നൽ ലൈറ്റ് സ്ഥാപിക്കാൻ അനുവദിച്ചു.