കായലിൽ വീണാലും ഹരിഷ്‌മൻ പൊങ്ങിത്തന്നെ കിടക്കും !

Wednesday 21 May 2025 11:52 PM IST

എരമല്ലൂർ: യോഗ പഠിച്ചിട്ടില്ല,​ പരിശീലകനുമില്ല എന്നിട്ടും ഏഴാംക്ലാസുകാരനായ ഹരിഷ്‌മൻ

എത്രനേരം വേണമെങ്കിലും ജലശയനം നടത്തും! അരൂർ ഗ്രാമപഞ്ചായത്ത് 14-വാർഡ് ആഞ്ഞിലിക്കാട് ശ്രീനിലയത്തിൽ മണിക്കുട്ടൻ,​ ഷീബ ദമ്പതികളുടെ മകൻ ഹരിഷ്‌മന്റെ

ചന്തിരൂർ വെളുത്തുള്ളി കായൽപ്പരപ്പിലെ ജലശയനം നാട്ടുകാർക്ക് വലിയ കൗതുകമാണ്.

വീടിന് സമീപത്തെ കായലോരത്ത് കൂട്ടുകാരുമൊത്ത് കുളിക്കുന്നത് പതിവാക്കുകയും മെയ് വഴക്കത്തിലൂടെ മണിക്കൂറുകളോളം കായൽപ്പരപ്പിൽ പൊങ്ങികിടക്കുകയും ചെയ്തതോടെയാണ്

മകന്റെ വൈഭവം തിരിച്ചറിഞ്ഞതെന്ന് മണിക്കുട്ടൻ പറയുന്നു. അരൂർ സെന്റ് അഗസ്റ്റിൻ ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ് ഹരിഷ്‌മൻ. സഹോദരി: ആഷ്മിന.