സ്‌കൃതി പാഠശാല ഉദ്ഘാടനം
Wednesday 21 May 2025 11:54 PM IST
ചേർത്തല:തത്വവിചാരങ്ങളുടേയും ആഖ്യാന–ഉപാഖ്യാനങ്ങളുടേയും വൈദിക പൗരാണിക കഥകളുടേയും ഒരു മഹാസഞ്ചയമാണ് മഹാഭാരതമെന്ന് സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ.കെ.എസ്.രാധാകൃഷ്ണൻ പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം ആലപ്പുഴ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി നടത്തിയ സംസ്‌കൃതി പാഠശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ.എസ്.ഉമാദേവി,ഡോ.വി.ജഗന്നാഥ്, എം.സുബോധ്,വിനീത് വിജയൻ എന്നിവർ ക്ലാസെടുത്തു.സമാപനസഭയിൽ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി വി.മഹേഷ് സമാപന സന്ദേശം നടത്തി.ഭാരതീയ വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി വി. വിനുകുമാർ,പി.എസ്.സുരേഷ്,രാജൻ രവീന്ദ്രൻ,അഡ്വ.സി.കെ.വിജയകുമാർ, ബാലഗോപാല ഷേണായി,ലേഖാ ഭാസ്‌കർ,ജോസ് സെബാസ്റ്റ്യൻ,ആർ. ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു.