സർവകക്ഷി സംഘം യു.എ.ഇയിൽ
Thursday 22 May 2025 12:01 AM IST
ന്യൂഡൽഹി: ഒാപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യൻ നയം ലോക രാജ്യങ്ങളെ ബോധ്യപ്പെടുത്താനുള്ള ആദ്യ സർവകക്ഷി പ്രതിനിധി സംഘം യു.എ.ഇയിലെത്തി. ശിവസേന നേതാവ് ശ്രീകാന്ത് ഏകനാഥ് ഷിൻഡെ നയിക്കുന്ന സംഘത്തിൽ മുസ്ളീം ലീഗ് പാർലമെന്ററി പാർട്ടി ലീഡർ ഇ.ടി. മുഹമ്മദ് ബഷീറുമുണ്ട്. എം.പിമാരായ അതുൽ ഗാർഗ്, സസ്മിത് പത്ര, മനൻ കുമാർ മിശ്ര, എസ്.എസ് ആലുവാലിയ, സുജൻ ചിനോയ് എന്നിവരാണ് മറ്റ് അംഗങ്ങൾ. യു.എ.ഇയ്‌ക്ക് ശേഷം ഇവർ സിയേറ ലിയോണ, ലിബിയ, ഗോംഗോ തുടങ്ങിയ രാജ്യങ്ങളും സന്ദർശിക്കും.