വിദ്യാഭ്യാസ അവാർഡ് ദാനം

Thursday 22 May 2025 12:02 AM IST

അമ്പലപ്പുഴ: കേരള ബ്രാഹ്മണ സഭ അമ്പലപ്പുഴ ഉപസഭ വിദ്യാഭ്യാസ അവാർഡ് ദാനവും പഠനോപകരണ വിതരണവും നടത്തി . പ്രസിഡന്റ് പി.നാരായണ അയ്യർ ഉദ്ഘാടനം ചെയ്തു. എസ്. എസ് .എൽ. സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണ വിതരണവും നടത്തി. സെക്രട്ടറി വി. കസ്തൂരി രംഗൻ , വൈസ് പ്രസിഡൻ്റ് എച്ച്. രാജു , ഖജാൻജി ജി. ഹരിഹരൻ ,വനിതാ വിഭാഗം പ്രസിഡൻ്റ് ഗീത കസ്തൂരി , ജോ. സെക്രട്ടറി ഡോ. പൂർണിമ ശ്രീധർ , ഡോ. ഹരിശങ്കർ, ഡോ. ശ്രീധർ തുടങ്ങിയവർ പ്രസംഗിച്ചു.