ലഹരി വിരുദ്ധ പരിപാടി

Thursday 22 May 2025 12:03 AM IST

മുഹമ്മ : മുഹമ്മ ചലഞ്ചേഴ്സ് ആർട്സ് ആൻഡ് സ്പോട്സ് ക്ലബ്ബ് നേതൃത്വത്തിൽ ലഹരി വിരുദ്ധ പരിപാടി സംഘടിപ്പിച്ചു. യോഗ്യ ഒപ്റ്റിക്കൽസ് ജോസി ജേക്കബ് യോഗ്യാവീട് ഉദ്ഘാടനം ചെയ്തു. കൺവീനർ ജയാ രാജേഷ് അദ്ധ്യക്ഷയായി. കനിവ് കോർഡിനേറ്റർ വി. വി. വിനോദ് സ്വാഗതവും ജോയിൻ്റ് കൺവീനർ കവിത ഷാജി നന്ദിയും പറഞ്ഞു. ക്ലബ് രക്ഷാധികാരി കെ. എസ്. സുനിമോൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി . ക്ലബ്ബ് പ്രസിഡന്റ് സി. ആർ. ഷാജി , ക്ലബ്ബ് ട്രഷറർ എം. എ. സെലിൻ എന്നിവർ സംസാരിച്ചു. തുടന്ന് ക്ലബ്ബിന്റെ ജീവകാരുണ്യ പദ്ധതിയിൽ ഉൾപ്പെട്ട "കനിവ് " ന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.