ഐ.ബി മേധാവിയുടെ കാലാവധി നീട്ടി
Thursday 22 May 2025 12:04 AM IST
ന്യൂഡൽഹി: ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) മേധാവി തപൻ കുമാർ ഡെക്കയുടെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി കേന്ദ്രസർക്കാർ. ജൂൺ 30ന് കാലാവധി അവസാനിക്കാനിരിക്കെയാണിത്. 2026 ജൂൺ വരെ പദവിയിൽ തുടരാം. ഹിമാചൽ പ്രദേശ് കേഡർ 1988 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഡെക്കയ്‌ക്ക് രണ്ടാം തവണയാണ് കാലാവധി നീട്ടി നൽകുന്നത്. 2022ലാണ് ഐ.ബി മേധാവിയായി ചുമതലയേറ്റത്.