ജൻഡർ ഇക്വാളിറ്റി മിക്സഡ് ഗെയിംസ്

Thursday 22 May 2025 12:10 AM IST

മുഹമ്മ: ലോകത്ത് ആദ്യമായി തുടങ്ങിയ ജൻഡർ ഇക്വാളിറ്റി മിക്സഡ് ഗെയിംസ് സംസ്ഥാന തലത്തിൽ നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് കായിക മന്ത്രി വി. അബ്ദു റഹ്മാൻ പറഞ്ഞു.

മുഹമ്മ എ ബി വിലാസം സ്കൂളിലെ പൂർവ വിദ്യാർഥിയും ക്രിക്കറ്റ് പരിശീലകനുമായ പ്രശാന്ത് പരമേശ്വരനും കായികാധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ വി. സവിനയനും ചേർന്ന് രണ്ടര വർഷത്തെ പരിശ്രമഫലമായി രൂപപ്പെടുത്തിയതാണ് ഈ പുതിയ ഗെയിം. ഇത് പുതിയൊരു കായിക സംസ്കാരമായി വളർത്തി എടുക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. പുതിയ ഗെയിമിനെ കുറിച്ചുള്ള കാര്യങ്ങൾ പ്രശാന്ത് പരമേശ്വരൻ, വി. സവിനയൻ എന്നിവരിൽ നിന്നും മന്ത്രി ചോദിച്ചു മനസിലാക്കി.