കഞ്ചാവുമായി സഹോദരങ്ങൾ പിടിയിൽ
Thursday 22 May 2025 1:09 AM IST
ആര്യനാട്: ഓപ്പറേഷൻ ഡീഹണ്ടുമായി ബന്ധപ്പെട്ട് നടത്തിയ കഞ്ചാവ് വേട്ടയിൽ സഹോദരങ്ങൾ പിടിയിൽ.ആര്യനാട് ഇറവൂർ മാങ്കോട് മിഥുൻ ഭവനിൽ മിഥുൻ,നിഥിൻ എന്നിവരാണ് അറസ്റ്റിലായത്.ഇരുവരെയും വീട്ടിൽ നിന്ന് ആര്യനാട് പൊലീസ് പിടികൂടുകയായിരുന്നു.ആര്യനാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ലഹരിക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് എസ്.എച്ച്.ഒ എസ്.വി.അജീഷ് അറിയിച്ചു.