വീടുകയറി ആക്രമണം പ്രതി അറസ്റ്റിൽ

Thursday 22 May 2025 1:19 AM IST

പാറശാല: വീടിന് സമീപത്തിരുന്ന് മദ്യപിച്ചത് ചോദ്യംചെയ്ത വൈരാഗ്യത്തിൽ വീടുകയറി ആക്രമിച്ച കേസിലെ ഒന്നാം പ്രതിയെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. പാറശാല കോട്ടവിള മച്ചിങ്ങവിളാകം വീട്ടിൽ സുമൻ(32) ആണ് അറസ്റ്റിലായത്. 2023 മാർച്ച്16നാണ് സംഭവം. കോട്ടവിള സ്വദേശിയായ സുമൻ സുഹൃത്തുക്കളായ മിഥുൻ,ഷൈജു എന്നിവരും ചേർന്നാണ് വീടുകയറി ആക്രമിച്ചത്. സംഭവത്തെ തുടർന്ന് പൊലീസിനെ വെട്ടിച്ച് നിരവധി മേഖലകളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. കോട്ടവിളയിലും സമീപ പ്രദേശങ്ങളിലുമായുള്ള നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ സുമൻ. പ്രതിയെ റിമാൻഡ് ചെയ്തു.