സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
Thursday 22 May 2025 12:23 AM IST
തൃശൂർ: സൂര്യഭാരതി ഫൗണ്ടേഷന്റെ 'കിരൺ ഭാരത്' സ്‌കോളർഷിപ്പ് പദ്ധതി 2025 തൃശൂർ ജില്ലയിലെ സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി ആരംഭിക്കുന്നു. മത്സര പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന നൂറു വിദ്യാർത്ഥികൾക്ക് മാസംതോറും സ്‌കോളർഷിപ്പ് തുക നൽകുന്നതോടൊപ്പം കരിയർ ഗൈഡൻസ് ക്ലാസുകൾ, മോട്ടിവേഷണൽ ടോക്ക് ഷോകൾ, വിദ്യാർത്ഥി കേന്ദ്രീകൃത പരിശീലന ക്യാമ്പുകൾ, വ്യക്തിത്വ വികസന ശില്പശാലകൾ, രക്ഷിതാക്കൾക്കായി പ്രത്യേക സെഷനുകൾ എന്നിവ നൽകും. ഒരു മണിക്കൂർ ദൈർഘ്യത്തിൽ 30 ചോദ്യങ്ങൾക്കാണ് ഉത്തരം എഴുതേണ്ടത്. ഗൂഗിൾ ഫോം വഴി ജൂൺ അഞ്ച് വരെ അപേക്ഷിക്കാം. ജൂൺ എട്ട് ആണ് പരീക്ഷാ തിയതി.