'ടിംഹാൻസ് ' 15ാം വയസിലേക്ക്

Thursday 22 May 2025 12:26 AM IST

തൃശൂർ: ട്രിച്ചൂർ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ടിംഹാൻസ്) മാനസിക ആരോഗ്യ ലഹരി വിമുക്ത ആശുപത്രി പതിനഞ്ചാം വർഷത്തിലേക്ക്. ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ടിംഹാൻസ് ആശുപത്രി ഓഡിറ്റോറിയത്തിൽ ആരോഗ്യ സർവകലാശാല വി.സി പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ നിർവഹിക്കും. തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് അദ്ധ്യക്ഷനാകും.

ജൂബിലി വർഷം 15 ഇന കർമ്മ പരിപാടികളുടെ ഉദ്ഘാടനം അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര നിർവഹിക്കും. വാർത്താസമ്മേളനത്തിൽ ടിംഹാൻസ് ഡയറക്ടർ ഡോ. ഫാ. ജോബി കടപ്പൂരാൻ, ജോർജ് ചിറമ്മൽ എന്നിവർ പങ്കെടുത്തു.