ദേശീയ പഞ്ചഗുസ്തി: ജഴ്സി കൈമാറി

Thursday 22 May 2025 12:28 AM IST

തൃശൂർ: മേയ് 23 മുതൽ 25 വരെ ബംഗളൂരുവിൽ നടക്കുന്ന ബി.സി.എ.ഐ അഞ്ചാം ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കുന്ന കേരള ടീം ക്യാപ്ടൻ ഷംസുദ്ദീൻ (മലപ്പുറം), വൈസ് ക്യാപ്ടൻ രമ്യ (തൃശൂർ), കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് എന്നിവർക്ക് റവന്യൂ മന്ത്രി കെ.രാജൻ, സംസ്ഥാന പ്രസിഡന്റ് ജോയ് പ്ലാശ്ശേരി എന്നിവർ ചേർന്ന് കേരള ടീം ജഴ്‌സി കൈമാറി. 22ന് വൈകിട്ട് 9.30ന് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന 100 പേർ അടങ്ങുന്ന ടീമിന് നൽകുന്ന യാത്രഅയപ്പ് ചടങ്ങ് സംസ്ഥാന പ്രസിഡന്റ് ജോയ് പ്ലാശ്ശേരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചെയർമാൻ മുജീബ് റഹ്മാൻ, സംസ്ഥാന സെക്രട്ടറി അബ്ദുൾ അസീസ് എന്നിവർ പങ്കെടുക്കും.