തൊഴിലാളികൾ ധർണ നടത്തി
Thursday 22 May 2025 12:29 AM IST
തൃശൂർ: സ്‌കൂൾ പാചക തൊഴിലാളികളോടുള്ള സംസ്ഥാന സർക്കാരിന്റെ ചിറ്റമ്മനയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്‌കൂൾ പാചക തൊഴിലാളി സംഘടന (എച്ച്.എം.എസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. ഉച്ചഭക്ഷണ പദ്ധതിക്ക് കോടികൾ അനുവദിച്ചുവെന്ന് പറയുമ്പോഴും ദിവസക്കൂലിക്കാരായ പാചക തൊഴിലാളികൾക്ക് മൂന്നുമാസത്തെ ശമ്പളം കുടിശികയാണെന്ന് നേതാക്കൾ പറഞ്ഞു. എച്ച്.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു ഉദ്ഘാടനം ചെയ്തു. സംഘടന ജനറൽ സെക്രട്ടറി ജി.ഷാനവാസ് അദ്ധ്യക്ഷനായി. മനുഷ്യാവകാശ പ്രവർത്തകൻ തേറമ്പിൽ ശ്രീധരൻ, ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്.ജോഷി, റോസി റപ്പായി, പി.എം.ഷംസുദ്ദീൻ, ഓമന ശിവൻ, സലീല ഗോപി, അനിത വള്ളിക്കാട്ടിൽ എന്നിവർ സംസാരിച്ചു.