കളക്ടറേറ്റിന് മുമ്പിൽ ധർണ
Thursday 22 May 2025 12:30 AM IST
തൃശൂർ: സാമൂഹ്യനീതി കർമ്മസമിതിയുടെയും ഹിന്ദു ഐക്യവേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പട്ടികജാതി പട്ടിക ഫണ്ട് വക മാറ്റി ചെലവഴിക്കുന്നതിനെതിരെയും അതിക്രമത്തിനെതിരെയും തൃശൂർ കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷൻ സ്വാമി ദേവ ചൈതന്യ ആനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. സാമൂഹ്യനീതി കർമ്മ സമിതി ജില്ലാ ചെയർമാൻ പി.കെ.സുബ്രൻ അദ്ധ്യക്ഷനായി. ഹിന്ദു ഐക്യവേദി സംസ്ഥാന ജന. സെക്രട്ടറി പി.സുധാകരൻ, സെക്രട്ടറി പി.എൻ.അശോകൻ, കെ.പി.എം.എസ് ജില്ലാ സെക്രട്ടറി സി.വി.ബാബു, സാംബവ സഭ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പപ്പൻ വെന്മേനാട്, എസ്.സി എസ്.ടി സോഷ്യൽ വെൽഫയർ കമ്മിറ്റി ജില്ലാ പ്രസിഡന്റ് കൃഷ്ണൻകുട്ടി പഠിക്കലാൻ, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് വി.മുരളീധരൻ, വി.ജി.ഹരീന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു.