സംസ്ഥാന സമ്മേളനം 23ന്

Thursday 22 May 2025 1:02 AM IST

കോട്ടയം: നാഷണൽ പോസ്റ്റൽ ആൻഡ് ആർ എം എസ് പെൻഷനേഴ്സ് അസോ. സംസ്ഥാന സമ്മേളനം 23ന് കോട്ടയം റെയിൽവേ സ്റ്റേഷന് സമീപമുള്ള എയിഡഡ് പ്രൈമറി അദ്ധ്യാപക സഹകരണ സംഘം ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 11ന് ഫ്രാൻസിസ് ജോർജ് എം.പി. ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് ജോൺസൺ ഡി.ആവോക്കാരൻ അദ്ധ്യക്ഷത വഹിക്കുമെന്ന് ഭാരവാഹികളായ കെ. രാധാകൃഷ്ണൻ, എം.എൻ പുരുഷോത്തമൻ, ടി.യു മാത്യു, കെ.എസ്. കുമാരൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.