ധനസഹായം കൈമാറലും ആദരിക്കലും
Thursday 22 May 2025 1:08 AM IST
കോട്ടയം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ആരംഭിച്ച സുരക്ഷാ പദ്ധതിയുടെ ഭാഗമായി മരണമടഞ്ഞ രണ്ട് അംഗങ്ങൾക്കുള്ള 20 ലക്ഷം രൂപയുടെ ധനസഹായം വിതരണം 23ന് ഉച്ചകഴിഞ്ഞ് 3ന് കോട്ടയം ജോയിസ് റസിഡൻസിയിൽ നടക്കും. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ധനസഹായം കൈമാറും. സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ മുഖ്യാതിഥിയാകും. പത്താം ക്ലാസ്,പ്ലസ് ടു, മറ്റ് ഉന്നത വിദ്യാഭ്യാസ രംഗങ്ങളിൽ മികച്ച നേട്ടം കൈവരിച്ച യൂണിറ്റ് ഭാരവാഹികൾ, ജില്ലാ ഭരണസമിതി അംഗങ്ങൾ എന്നിവരുടെ മക്കൾക്കുള്ള അവാർഡും നൽകുമെന്ന് ജില്ലാ പ്രസിഡന്ററ് എൻ.പ്രതീഷ്, ജില്ലാ സെക്രട്ടറി കെ.കെ ഫിലിപ്പ് കുട്ടി എന്നിവർ അറിയിച്ചു.