കുടുംബവഴക്ക് കലാശിച്ചത് കൊലപാതകത്തിൽ, കുട്ടനാട്ടിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

Thursday 22 May 2025 7:01 AM IST

ആലപ്പുഴ: കുട്ടനാട്ടിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. രാമങ്കേരി സ്വദേശിനി വിദ്യയാണ് (42) മരിച്ചത്. ഭർത്താവ് വിനോദിനെ (50) രാമങ്കരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പത്ത് മണിയോടുകൂടിയായിരുന്നു സംഭവം. കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചെന്നാണ് റിപ്പോർട്ട്. സംശയമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് സൂചന. രാമങ്കരി ജംഗ്ഷനിൽ ഹോട്ടൽ നടത്തിയാണ് വിദ്യയും വിനോദും ജീവിച്ചിരുന്നത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൊലപാതകത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.